ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരള പിറവിക്ക് മുന്‍പ് പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാറില്‍ പെട്ട പ്രദേശമായിരുന്നു തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്. പഴയ പൊന്നാനി താലുക്കിലെ തിരുമിറ്റക്കോട് പെരിങ്കന്നുര്,ചാഴിയാറ്റിരി അംശങ്ങള്‍ ചേര്‍ന്നതാണ് ഇപ്പോള്‍ പട്ടാമ്പി താലുക്കിലെ തിരുമിറ്റക്കോട് 1 , തിരുമിറ്റക്കോട് 2 . വില്ലേജുകള്‍. ഒട്ടനവധി ക്ഷേത്രങ്ങളും മനകളും ഗ്രാമപഞ്ചായത്തിലെ ഭൂമി ദേവസ്വമായും , ബ്രഹ്മസ്വമായും കൈവശം വെച്ചിരുന്നു. ജന്മാവകാശമുളളവര്‍ കുറവായിരുന്നു . കുറെ അളുകള്‍ക്ക് കാണാവകാശം , വെറുമ്പാട്ടാവകാശം ആയിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ആളുകള്‍ ഭുടമകളായി . തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും പളളികളും നമ്മുടെ ഗ്രാമപഞ്ചായത്തിലുണ്ട്. 1905 ലെ സ്മാര്‍ത്ത വിചാരത്തിലൂടെ കേരളത്തിന്‍റെ മനസാക്ഷിയുടെ മുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തിയ കുറിയെടത്ത് താത്രി ...
കൂടുതൽ വായിക്കുക