ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗുണമേന്മ നയം

ISO 9001:2015  സര്‍ട്ടിഫൈഡ് ഓഫീസ്.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കികൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചുകൊണ്ടും, പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും, വികസന പദ്ധതികളും സുതാര്യവും, സമയബന്ധിതവുമായി നല്‍കി അവരുടെ പരിപൂര്‍ണ്ണമായ സംതൃപ്തിയും,ഗ്രാമപഞ്ചായത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൌഹൃദ പഞ്ചായത്തായി മാറുക എന്നതാണ് ഗ്രാമപഞ്ചായത്തിന്‍റെ നയം.

ഗുണമേന്മാ ലക്ഷ്യങ്ങള്‍:

(1)തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഈ വര്‍ഷത്തെ വികസനപദ്ധതികള്‍ മാര്‍ച്ച് 31 നകം 100% പൂര്‍ത്തിയാക്കുക.

(2)പൌരാവകാശരേഖ പ്രകാരമുള്ള സേവനങ്ങള്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.

(3)ഗ്രാമപഞ്ചായത്തിന് ലഭ്യമാകേണ്ട എല്ലാ നികുതികളും മാര്‍ച്ച് 31 നകം 100% പിരിച്ചെടുക്കുക.

(4)ആരോഗ്യമേഖലയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക.

(5)വിവിധ ക്ഷേമപെന്‍ഷനുകള്‍ അപേക്ഷ ലഭിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുക.