ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
കേരള പിറവിക്ക് മുന്‍പ് പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാറില്‍ പെട്ട പ്രദേശമായിരുന്നു തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്. പഴയ പൊന്നാനി താലുക്കിലെ തിരുമിറ്റക്കോട് പെരിങ്കന്നുര്,ചാഴിയാറ്റിരി അംശങ്ങള്‍ ചേര്‍ന്നതാണ് ഇപ്പോള്‍ പട്ടാമ്പി താലുക്കിലെ തിരുമിറ്റക്കോട് 1 , തിരുമിറ്റക്കോട് 2 . വില്ലേജുകള്‍. ഒട്ടനവധി ക്ഷേത്രങ്ങളും മനകളും ഗ്രാമപഞ്ചായത്തിലെ ഭൂമി ദേവസ്വമായും , ബ്രഹ്മസ്വമായും കൈവശം വെച്ചിരുന്നു. ജന്മാവകാശമുളളവര്‍ കുറവായിരുന്നു . കുറെ അളുകള്‍ക്ക് കാണാവകാശം , വെറുമ്പാട്ടാവകാശം ആയിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ആളുകള്‍ ഭുടമകളായി .
തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും പളളികളും നമ്മുടെ ഗ്രാമപഞ്ചായത്തിലുണ്ട്. 1905 ലെ സ്മാര്‍ത്ത വിചാരത്തിലൂടെ കേരളത്തിന്‍റെ മനസാക്ഷിയുടെ മുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തിയ കുറിയെടത്ത് താത്രി ജനിച്ചത്തും വളര്‍ന്നതും ഈ ഗ്രാമപഞ്ചായത്തിലാണ്. പണ്ട് കാലത്ത് വിചാരണ നടത്തി തുക്കി കൊന്നിരുന്ന തുക്കാരം കുന്ന് ഈ ഗ്രാമപഞ്ചായത്തിലുണ്ട്.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ആദ്യ തെരഞ്ഞടുപ്പ് നടന്നത്ത് 1963ലാണ്. ആദ്യ പ്രസിഡണ്ട് പി.വി കുഞ്ഞുണ്ണിനായരും , തുടര്‍ന്ന് എം.വി രാവുണ്ണിനായരും സേവനമനുഷ്ടിച്ചു. 1979 ല്‍ നടന്ന തെരഞ്ഞടുപ്പില്‍ കെ.നാരായണന്‍ നമ്പുതിരി മാസ്റ്ററും , പിന്നീട് കെ.ജി നീലകണ്ഠനും പഞ്ചായത്തിലെ പ്രസിഡണ്ടായി 1995 വരെ സേവനം അനുഷ്ഠിച്ചു. 1995ലെ തെരഞ്ഞടുപ്പില്‍ ടി.എ പ്രസാദും 2000 ത്തിലെ തെരഞ്ഞടുപ്പില്‍ ശ്രീമതി എം. കെ വിജയയും , 2005 ലെ തെരഞ്ഞെടുപ്പില്‍ കെ.എന്‍ പത്മനാഭനും . 2010 ലെ തെരഞ്ഞെടുപ്പില്‍ പി. റഷീദയും ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടായി . 2015 ല്‍ നിലവില്‍ വന്ന ഭരണസമിതിയുടെ പ്രസിഡണ്ടായി അഡ്വ ടി.എ പ്രസാദ് , കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസിഡണ്ടുമാരായിരുന്നു. 2020-25 കാലയളവില്‍ ടി.സുഹറ എന്നവര്‍ പ്രസിഡണ്ടും സി.എം.മനോമോഹനന്‍ പ്രസിഡണ്ടുമായി ഭരണസമിതികാലാവധി പൂര്‍ത്തീകരിച്ചു. നിലവില്‍ 2025-30 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വരുകയും കെ.പി.വിബിലേഷ് പ്രസിഡണ്ടും ശ്രീമതി.കെ.കെ.ഷര്‍മ്മിള വൈസ് പ്രസിഡണ്ടുമായി ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നു.