പെൻഷൻ മസ്റ്ററിങ് വാര്‍ത്ത
July 25, 2026
2026 ലെ കേരള സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ ആരംഭിച്ചിട്ടുണ്ട്. 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം. ഈ സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്.